Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Iringalakud

Thrissur

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ഡോ​ഗ് ഷെ​ല്‍​ട്ട​ര്‍​ വ​രും; ട്രി​ച്ചി മാ​തൃ​ക​യി​ല്‍ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡും

ഇ​രി​ങ്ങാ​ല​ക്കു​ട: മൂ​ര്‍​ക്ക​നാ​ട് പ്ര​ദേ​ശ​ത്ത് ഡോ​ഗ് ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മി​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഭൂ​മി ത​രം​മാ​റ്റ​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കു​ള്ള ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​മെ​ന്നും എം.​പി. ജാ​ക്‌​സ​ണ്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍​പ​റ​ഞ്ഞു. ഇ​തി​ല്‍ എ​ല്‍​ഡി​എ​ഫ്, ബി​ജെ​പി അം​ഗ​ങ്ങ​ള്‍ എ​തി​ര്‍​പ്പു പ്ര​ക​ടി​പ്പി​ച്ചി​ല്ല. ന​ഗ​ര​ത്തി​ലെ പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് മ​ന്ദി​രം പൊ​ളി​ച്ചു​മാ​റ്റി ട്രി​ച്ചി മോ​ഡ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് നി​ര്‍​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ​സ് സ്റ്റാ​ന്‍​ഡി​ലെ ബ​ല​ക്ഷ​യ​മു​ള്ള കി​ഴ​ക്കു​ഭാ​ഗ​ത്തെ പ​ഴ​യ ഇ​രു​നി​ല​കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കും.

ഇ​തി​നു​പു​റ​മേ ന​ഗ​ര​സ​ഭ വ​ക ബ​സ് സ്റ്റാ​ന്‍​ഡി​നോ​ട് ചേ​ര്‍​ന്നു കി​ട​ക്കു​ന്ന വ​ല​തു​വ​ശ​ത്തു​ള്ള​തും നി​ല​വി​ല്‍ ഫാ​ഷ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് കെ​ട്ടി​ടം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു​മാ​യ സ്‌​കൂ​ള്‍ പു​റ​മ്പോ​ക്ക് ഭൂ​മി വി​ക​സ​ന​ത്തി​നാ​യി വി​ട്ടു​കി​ട്ടു​ന്ന​തി​ന് സ​ര്‍​ക്കാ​രി​ന് ക​ത്തു​ന​ല്‍​കാ​നും കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു. ഭൂ​മി ല​ഭി​ച്ചാ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് മ​ന്ദി​രം പു​തു​ക്കി​പ​ണി​യു​ന്ന​തി​ന് ഡി​പി​ആ​ര്‍ ത​യാ​റാ​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

വ​ര്‌ക്്ഷോ​പ്പു​ക​ളി​ല്‍​നി​ന്ന് ഓ​യി​ലു​ക​ളും മ​റ്റും കാ​ന​ക​ളി​ലേ​ക്കും തോ​ടു​ക​ളി​ലേ​ക്കും ഒ​ഴു​ക്കി​വി​ടു​ന്ന​തു​മൂ​ലം പൊ​റ​ത്തു​ച്ചി​റ നേ​രി​ടു​ന്ന രൂ​ക്ഷ​മാ​യ മാ​ലി​ന്യ​പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം വേ​ണ​മെ​ന്നും ഇ​വി​ടേ​ക്ക് എ​ത്തു​ന്ന മാ​ലി​ന്യം ത​ളി​യ​ക്കോ​ണം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കാ​ണ് എ​ത്തു​ന്ന​തെ​ന്നും പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നും കൗ​ണ്‍​സി​ല​ര്‍ ടി.​കെ. ഷാ​ജു ചൂ​ണ്ടി​ക്കാ​ട്ടി. പൊ​റ​ത്തൂ​ച്ചി​റ​യി​ലെ പൊ​ട്ടി​വീ​ണ ഷ​ട്ട​ര്‍ എ​ത്ര​യും വേ​ഗം പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കൗ​ണ്‍​സി​ല​ര്‍ വി​നീ​ത ആ​വ​ശ്യ​പ്പെ​ട്ടു.

21 ഓ​ളം വാ​ര്‍​ഡു​ക​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ര​ണ്ട് ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​രെ മാ​ത്ര​മാ​ണ് വി​ട്ടു ന​ല്‍​കു​ന്ന​തെ​ന്ന് കൗ​ണ്‍​സി​ല​ര്‍ സി.​സി. ഷി​ബി​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. 43 വാ​ര്‍​ഡു​ക​ളി​ലേ​ക്കും ഒ​രു​പോ​ലെ ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​രെ എ​ത്തി​ക്കാ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം​ന​ല്‍​കി.
പൊ​റ​ത്തി​ശേ​രി വീ ​വ​ണ്‍ ന​ഗ​റി​ലെ ക​ള്ളു​ഷാ​പ്പ് അ​വി​ടെ​നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ബാ​ബു പാ​ല​ക്ക​ല്‍, വി​നീ​ത, സി​ന്ധു ഗി​രീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭാ മാ​ര്‍​ക്ക​റ്റി​ന്‍റെ ത​നി​മ നി​ല​നി​ര്‍​ത്തി പു​തി​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് കം ​മാ​ര്‍​ക്ക​റ്റ് നി​ര്‍​മി​ക്കു​ന്ന​തി​ന് ഡി​പി​ആ​ര്‍ ത​യാ​റാ​ക്കാ​നും ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ അ​ഞ്ചു മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ വീ​തി​യു​ള്ള റോ​ഡു​ക​ള്‍ ബി​സി രീ​തി​യി​ല്‍ ടാ​റിം​ഗ് ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ല്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

Latest News

Corehub Up